
കോട്ടയം: വൈക്കത്ത് യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചെമ്പ് കാട്ടിക്കുന്ന് ഭാഗത്ത് പള്ളികുന്നൽ രാജേന്ദ്രൻ (52) എന്നയാളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു.
ഇയാൾ കഴിഞ്ഞദിവസം പകൽ സമയം യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയോട് ലൈംഗികാതിക്രമം നടത്തി. യുവതിയുടെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഓ കൃഷ്ണൻ പോറ്റി, എസ്.ഐ മാരായ അജ്മൽ ഹുസൈൻ, ജിജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group