സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ; സംസ്ഥാനത്തെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ടു; നാളെ 11.30നുള്ളില്‍ രാജിവയ്ക്കണമെന്ന് നിർദ്ദേശം; അസാധാരണ നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Spread the love

തിരുവനനതപുരം: സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി.

കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍, കാലടി, മലയാളം, ഫിഷറീസ്, സാങ്കേതികം, കുസാറ്റ് വിസിമാരോടാണ് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നാളെ 11.30നുള്ളില്‍ തന്നെ രാജിവയ്ക്കണമെന്നാണ് ഗവര്‍ണര്‍ വിസിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഈ നീക്കം.

നിയമനം യുജിസി ചട്ട പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തെ സാങ്കേതിക സര്‍വകലാശാല വിസിയായി എം.എസ് രാജശ്രീയെ നിയമിച്ചത് കോടതി റദ്ദാക്കിയത്. ഈ വിധിയുടെ മറപിടിച്ചാണ് ഗവര്‍ണര്‍ വിസിമാരോട് കൂട്ടരാജി ആവശ്യപ്പെട്ടിരിക്കുന്നത്.