
സ്വന്തം ലേഖിക
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറവലങ്ങാട് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പുമായി സഹകരിച്ച് FOSTAC ട്രെയിനിങ് ക്ലാസ്സും, ലൈസൻസ് മേളയും സംഘടിപ്പിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കുറവിലങ്ങാട് യൂണിറ്റ് പ്രസിഡൻ്റ് രതീഷ് കുമാറിന്റെ അധ്യക്ഷത വഹിച്ച യോഗം കടുത്തുരുത്തി ഫുഡ് സേഫ്റ്റി സർക്കിൾ ചാർജുള്ള ഓഫീസർ നിമ്മി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷ് മുഖ്യപ്രഭാഷണം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിനർ ബിൻസ് കെ തോമസ് ക്ലാസുകൾ നയിച്ചു. സെക്രട്ടറി ജോസഫ് കുര്യാക്കോസ്, ട്രഷറർ റെജി എം കെ, വൈസ് പ്രസിഡൻ്റ്
സിൻസി മാത്യു, ജോയിന്റ് സെക്രട്ടറി രൂപേഷ് എസ്, ജേക്കബ് ജോൺ, രാംകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം ജില്ലയിൽ അഞ്ഞൂറോളം പേർക്ക് ഒരു മാസത്തിനുള്ളിൽ ഇത്തരം ട്രെയിനിങ് നൽകുവാൻ സാധിച്ചെന്ന് കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചു.