video
play-sharp-fill

യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തു;  ഭർത്താവിനും ഭാർതൃമാതാവിനുമെതിരെ പരാതിയുമായി യുവതി; സംഭവം കൊല്ലം ചടയമം​ഗലത്ത്

യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തു; ഭർത്താവിനും ഭാർതൃമാതാവിനുമെതിരെ പരാതിയുമായി യുവതി; സംഭവം കൊല്ലം ചടയമം​ഗലത്ത്

Spread the love

കൊല്ലം: ചടയമംഗലത്ത് യുവതിയെ നഗ്നയാക്കി പീഡിപ്പിക്കുകയും മന്ത്രവാദത്തിനിരയാക്കുകയും ചെയ്തെന്ന് പരാതി. സംഭവത്തിൽ ഭർതൃ മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ ഭർത്താവും ഭാർതൃമാതാവും നഗ്നപൂജയ്ക്ക് ഇരയാക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. നാഗൂർ, ചടയമംഗലം തുടങ്ങിയവിടങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

രണ്ടായിരത്തി പതിനാറുമുതൽ യുവതിയെ ഭർത്താവും ഭർതൃമാതാവും ബാധ ഒഴിപ്പിക്കാൻ എന്ന പേരിൽ നഗ്നപൂജക്ക് ഇരയാക്കാൻ ശ്രമിച്ചെന്നും. ചടയമംഗലം സ്വദേശിയായ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ എത്തിച്ചുവെന്നും പരാതിയിൽ പറയുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group