
സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ 11 പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു.
ഉപാധികളോടെയാണ് ജാമ്യം. മധുവിന്റെ അമ്മ, സഹോദരി, തുടങ്ങി ഒരു ബന്ധുക്കളേയും സാക്ഷികളേയും കാണാനോ ബന്ധപ്പെടാനോ പാടില്ലെന്നും ജാമ്യ ഉത്തരവില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണാര്‍ക്കാട് എസ്‌സി -എസ്ടി കോടതിയുടേതാണ് വിധി. കേസില്‍ ദൃക്സാക്ഷികളുടെ വിസ്താരണം ഇന്നത്തോടെ പൂര്‍ത്തിയായി. നേരത്തെ വിസ്തരിച്ച രണ്ട് സാക്ഷികളെ ഇന്ന് വീണ്ടും വിളിപ്പിച്ച് മൊഴിയെടുത്തിരുന്നു.
ഇതില്‍ കൂറുമാറിയ സാക്ഷികളില്‍ ഒരാള്‍ പ്രോസിക്യൂഷന് അനുകൂലമായി ഇന്ന് മൊഴി നല്‍കി. പ്രതികളെ പേടിച്ചിട്ടാണ് നേരത്ത മൊഴി മാറ്റിയതെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. പത്തൊന്‍പതാം സാക്ഷി കക്കിയാണ് വ്യാഴാഴ്ച പ്രോസിക്യഷന് അനുകൂലമായി മൊഴി നല്‍കിയത്.



