
കൊച്ചി :സ്വർണ്ണക്കള്ളക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ ആത്മകഥയായ ചതിയുടെ പത്മവ്യൂഹം എന്ന പുസ്തകം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു .മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങളും വിവരണങ്ങളും .
സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന ഇതുവരെ പുറത്തുവിട്ട കാര്യങ്ങൾക്ക് പുറമേ സ്വപ്നയുടെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങളും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട് .ഭാര്യ ഒപ്പം ഇല്ലാതിരുന്ന സന്ദർഭത്തിൽ എം ശിവശങ്കർ തന്നെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു എന്നും ഈ ബെഡ്റൂമിൽ,
എനിക്കൊപ്പം നീ ഉണ്ടാകണമെന്നാണ് എൻറെ ആഗ്രഹം എന്ന് പറയുകയും ചെയ്യുമായിരുന്നു എന്ന് സ്വപ്ന തൻറെ ആത്മകഥയിൽ പറയുന്നു. പുസ്തകത്തിൽ പറയുന്നത് ഇങ്ങനെയാണ് ,ഒരുമിച്ച് ഒരു യാത്രാ സമയത്ത് കാലുകൾ കാണിക്കാൻ പറഞ്ഞ ശിവശങ്കർ തൻറെ കാലുകൾ രണ്ടും കൈയ്യിലെടുത്തു. സ്വർണ കൊലുസുകൾ അണിയിച്ചു. മാസത്തിൽ രണ്ട് തവണ യാത്ര ചെയ്യണമെന്നും ഒരുമിച്ച് കഴിയണമെന്നും അതിൽ സെ ക്സ് പാടില്ലെന്നും ശിവശങ്കർ പറഞ്ഞിരുന്നു .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക മീറ്റിംഗ് കളുടെ പേരിൽ തെക്കേ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങി .തനിക്ക് ഇവിടെയെല്ലാം അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരേ മുറിയിൽ ഒരേ കട്ടിലിൽ അദ്ദേഹം തന്നെ കെട്ടി പിടിച്ചു കിടന്നുറങ്ങും .സ്നേഹത്തോടെ എൻറെ നെറ്റിയിൽ ഉമ്മ വെയ്ക്കും . പിന്നെ കേരളം വിട്ടുകഴിഞ്ഞാൽ റോഡിലൂടെ തന്നെ കൈ പിടിച്ചു നടക്കും. കേരളത്തിലെ റോഡിൽ തനിക്ക് ഇങ്ങനെ നടക്കാൻ പറ്റില്ലല്ലോ പാർവതി എന്ന് അദ്ദേഹം പറയും.
യാത്രകളിൽ കാല്പനികമായ കാമുകനായിരുന്നു അദ്ദേഹം .മാളുകളിൽ യുവദമ്പതികൾക്കിടയിലൂടെ എന്നെ ചേർത്തുപിടിച്ച് നടക്കുന്നതിൽ അദ്ദേഹം പ്രത്യേക സന്തോഷം കണ്ടെത്തി.ഹോട്ടൽ മുറികളിൽ ഒരുമിച്ചിരിക്കുമ്പോൾ ഞാൻ ജനിക്കും മുമ്പുള്ള മലയാളഗാനങ്ങൾ കേൾപ്പിക്കും .മകളെ ഏതു കോളേജിൽ ചേർക്കണമെന്ന് നിർദ്ദേശിച്ചതും ശിവശങ്കർ ആണ്. താനുമായുള്ള ബന്ധം ശിവശങ്കർ ഭാര്യയോട് പറഞ്ഞപ്പോൾ അവർ യാതൊരു വിഷമവും കൂടാതെ ആശംസിച്ചു .
ആ കുട്ടിയിൽ എന്തെങ്കിലും നൽമ ഉണ്ടാകുമല്ലോ സ്വീകരിക്കുന്നതാണ് നല്ലത് എന്നാണ് പറഞ്ഞത് .വീട്ടിൽനിന്ന് ഹൈദർ അപ്പാർട്ട്മെന്റിൽ ഫ്ലാറ്റ് എടുത്ത് അങ്ങോട്ടേക്ക് മാറി . പിന്നീടുള്ള കൂടി കാഴ്ചകളൊക്കെ ആ ഫ്ലാറ്റിൽ ആണ് നടന്നത് .ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോകണം എന്ന് ഒരു ദിവസം ശിവശങ്കർ പറഞ്ഞു. സാരി വാങ്ങി തരാം എന്നും ഒരു ബ്ലൗസ് കൂടി കൊണ്ടുവരണം എന്നും പറഞ്ഞു .10,000 രൂപയുടെ കസവു മുണ്ടും നേര്യതും വാങ്ങിത്തന്നു.
അതൊക്കെ ഉടുത്ത് ക്ഷേത്രത്തിൽ പോയപ്പോൾ എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം ഒരു താലി എടുത്തു കഴുത്തിൽ കെട്ടി. താലികെട്ടിയത് സ്വന്തം സന്തോഷത്തിൽ എന്നാണ് ശിവശങ്കർ പറഞ്ഞത്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥത എന്ന നിലയിൽ 2016 ലാണ് ശിവശങ്കറെ പരിചയപ്പെടുന്നത്. തുടർന്ന് ഒരു വർഷത്തിനുള്ളിൽ സൗഹൃദം വളർന്നു .
എന്നെ പാർവതി എന്നാണ് ശിവശങ്കര വിളിച്ചിരുന്നത്. ഒരു കൗമാരക്കാരെ പോലെ ഭ്രാന്ത് പിടിച്ച് ശിവശങ്കർ തന്നെ പ്രണയിച്ചിരുന്നത്. തൻറെ പ്രണയം നിലനിർത്താൻ അദ്ദേഹം എന്തു വിലയും നൽകുമായിരുന്നു .എത്ര താഴാനും ശിവശങ്കർ തയ്യാറായിരുന്നു .സ്വർണക്കടത്ത് കേസിൽ എൻഐഎയുടെ പിടിയിലാകും വരെ അദ്ദേഹത്തിൻറെ പാർവതി ആയിരുന്നു താൻ എന്നാണ് സ്വപ്ന തൻറെ പുസ്തകത്തിൽ പറയുന്നത്.



