മുഴുവൻ റോഡുകളും പ്രകാശപൂരിതമാക്കും; വികസന കുതിപ്പിൽ കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത്‌

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൂട്ടിക്കൽ : ഗ്രാമപഞ്ചായത്തിലെ മുഴുവൻ റോഡുകളും പ്രകാശപൂരിതമാക്കുന്നത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 24ലക്ഷം മുതൽ മുടക്കി സ്ട്രീറ്റ് ലൈൻ വലിച്ച് ബൽബുകൾ സ്ഥാപിക്കുകയും ആയതിന്റെ സ്വിച്ച് ഓൺ കർമ്മം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.പി എസ് സജിമോൻ നിർവഹിക്കുകയും ചെയ്തു.

പൂർണ്ണമായും ഗ്രാമപഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് മാത്രം ആരംഭിച്ച ഈ പദ്ധതി സെൻസർ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ടാം ഘട്ടത്തിൽ പതിനൊന്നുലക്ഷം വകയിരുത്തുകയും, കെ എസ് ഇ ബി യിൽ അടവാക്കിയിട്ടുള്ളതുമാ ണ്. ഇതിന്റെ പണികൾ ഉടൻ ആരംഭിക്കുകയും പ്രവൃത്തി പൂർത്തിയാകുന്നതോടെ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ പ്രധാനറോഡുകളും പ്രകാശപൂരിതമാകുമെന്നും പറഞ്ഞതോടൊപ്പം സമയ ബന്ധിതമായി വർക്ക്‌ ചെയ്ത കെ എസ് ഇ ബി ജീവനക്കാർക്ക് പ്രത്യേകം നന്ദിയും പ്രസിഡന്റ്‌ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വിച്ച് ഓൺ കർമ്മത്തിൽ വൈസ് പ്രസിഡന്റും,മുഴുവൻ വാർഡ് മെമ്പർമാരും, കെ എസ് ഇ ബി ഉദ്യോഗസ്ഥരും, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പങ്കെടുത്തു