വിമുക്തഭടന് അയല്‍വാസികളായ ദമ്പതികളെ പെട്രൊളൊഴിച്ച് തീകൊളുത്തിയ സംഭവം; ഭർത്താവിന് പിന്നാലെ പരിക്കേറ്റ ഭാര്യയും മരിച്ചു; ദമ്പതികളെ ആക്രമിച്ച ശശിധരന് പൊലീസ് കസ്റ്റഡിയില്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: അയല്‍വാസിയായ വിമുക്തഭടന് പെട്രൊളൊഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഭാര്യയും മരിച്ചു.
മടവൂര്‍ സ്വദേശി വിമലകുമാരി(55)യാണ് പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ വച്ച് മരിച്ചത്. ഭര്‍ത്താവ് പ്രഭാകര കുറുപ്പ്(60) അല്പം മുന്‍പ് മരണമടഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരെയും ആക്രമിച്ച ശശിധരനും പൊളളലേറ്റ് ചികിത്സയിലാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കിളിമാനൂര്‍ പനപ്പാംകുന്നില്‍ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.
വിമുക്തഭടനായ ശശിധരന് അയല്‍വാസികളായ ദമ്പതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശശിധരന് നായരുടെ മകനും മകളും ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഇവരുമായി തര്‍ക്കമുണ്ടായിരുന്നു.
29 വര്‍ഷം മുന്‍പ് ശശിധരന് നായരുടെ മകന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ കോടതി പ്രഭാകര കുറുപ്പിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ആക്രമണമുണ്ടായത്. ഹോളോ ബ്രിക്സ് നിര്‍മ്മാണ യൂണിറ്റ് നടത്തിവരികയായിരുന്നു പ്രഭാകര കുറുപ്പ്.