video
play-sharp-fill

തൃശൂർ കുന്നംകുളത്ത്  പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങവേ യുവാവിന് കുത്തേറ്റു

തൃശൂർ കുന്നംകുളത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങവേ യുവാവിന് കുത്തേറ്റു

Spread the love

തൃശൂര്‍: കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് പരുക്കേറ്റത്. പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുമ്പോഴായിരുന്നു രാഹുലിന് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

ബൈക്കിലെത്തിയ സംഘം രാഹുലിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിന്‍ ആണ് കുത്തിയതെന്നാണ് മൊഴി.