സ്വന്തം ലേഖിക
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവിറങ്ങി.
സംഘടനയെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാരെയും എസ് പിമാരെയും ചുമതലപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ ഇന്ന് തന്നെ പൂട്ടി സീല്‍ ചെയ്യും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. വിശദമായ സര്‍ക്കുലര്‍ ഡി ജി പി പുറത്തിറക്കും.
ഇന്നലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചത്. ഭീകര ബന്ധം ആരോപിച്ച് രാജ്യവ്യാപകമായി നടത്തിയ റെയ്ഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയായിരുന്നു നടപടി.
പോപ്പുലര്‍ ഫ്രണ്ടും പോഷക സംഘടനകളും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അന്താരാഷ്‌ട്ര ഭീകരഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നും നിരോധന ഉത്തരവില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സര്‍ക്കാരുകളുടെ നിരോധന ശുപാര്‍ശയും കണക്കിലെടുത്തായിരുന്നു നടപടി.