സ്വന്തം ലേഖിക
മുംബെെ: ബിനോയ് കോടിയേരിക്കെതിരെ ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസ് ഒത്തുതീർപ്പാക്കി.
ഒത്തുതീര്‍പ്പിലെത്തിയതായി ഇരുവരും ബോംബെ ഹൈക്കോടതിയെ അറിയിച്ചു. ബിനോയ് പരാതിക്കാരിയുടെ കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നല്‍കി. ഇതോടെ നിയമ നടപടികള്‍ അവസാനിപ്പിക്കാന്‍ യുവതി തയ്യാറാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതിക്ക് പണം നല്‍കിയതിന്റെ രേഖയും ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് കരാറില്‍ പറയുന്നില്ല.
ജസ്റ്റിസുമാരായ ആര്‍ പി മൊഹിത് ദേരെ, എസ് എം മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇരുവരുടെയും ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിച്ചത്.
2019 ജൂണ്‍ 13നാണ് യുവതി ബിനോയിക്കെതിരെ പീഡന പരാതി നല്‍കിയത്. വിവാഹ വാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ചെന്നും ബന്ധത്തിലൊരു കുട്ടിയുണ്ടെന്നുമായിരുന്നു പരാതിക്കാരിയുടെ ആരോപണം. പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി ഡി എന്‍ എ ടെസ്റ്റ് നടത്താന്‍ നിര്‍ദേശം നല്‍കി.
2019 ജൂലായ് 29 ന് ബൈക്കുളയിലെ ആശുപത്രിയില്‍ ഡി എന്‍ എ പരിശോധനയ്ക്കായി ബിനോയ് കോടിയേരിയുടെ രക്ത സാമ്പിള്‍ ശേഖരിച്ചു. സീല്‍ ചെയ്ത കവറില്‍ ഫലം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫലം എന്താണെന്ന് പുറത്തുവന്നിരുന്നില്ല.