video
play-sharp-fill
ശബരിമല യുവതീ പ്രവേശനം; സംഘപരിവാറിന്റെ വിജയദിനാഘോഷം മുന്നിൽ കണ്ട്

ശബരിമല യുവതീ പ്രവേശനം; സംഘപരിവാറിന്റെ വിജയദിനാഘോഷം മുന്നിൽ കണ്ട്


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിജെപിയുടെ വിജയദിനാഘോഷം തകർക്കാനാണ് സർക്കാരും സിപിഎമ്മും ശബരിമയിൽ യുവതികളെ പ്രവേശിപ്പിക്കാൻ തീരിമാനിച്ചതെന്ന് ആരോപണം. 20ന്‌ ശബരിമല നട അടയ്ക്കുമ്പോൾ ആദിനം കേരളമാകെ വിജയദിനമായി ആഘോഷിക്കാനായിരുന്നു സംഘപരിവാറിന്റെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് മല കയറാൻ ഉറച്ചു നിന്ന് ബിന്ദുവിനേയും കനക ദുർഗയേയും സന്നിധാനത്ത് പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

അതേസമയം പലതവണ യുവതികൾ സന്നിധാനത്തേക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രതിഷേധങ്ങളെ തുടർന്ന് നിരവധി തവണ പോലീസിന് അടിയറവു പറയേണ്ടിവന്നു. എന്നാൽ യുവതീപ്രവേശ നീക്കങ്ങളെല്ലാം തടഞ്ഞു ശബരിമലയിൽ ആചാരസംരക്ഷണം ഉറപ്പാക്കിയതു തങ്ങളാണെന്നു പ്രഖ്യാപിക്കാൻ പരിവാർ തയാറാകുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് സർക്കാരിനു ലഭിച്ചു. വിജയദിനാവേശത്തോടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം അവസാനിപ്പിക്കാനാണു പദ്ധതിയെന്ന സൂചനയുമുണ്ടായിയതിനെ തുടർന്നാണ് വനിതാ മതിലിൽ നിന്നുള്ള വീര്യം കൂടി ഉൾക്കൊണ്ട് ആ നീക്കം പൊളിക്കണമെന്ന തീരുമാനമുണ്ടായത്. അതേസമയം രണ്ട് യുവതികളെ പ്രവേശിപ്പിക്കുന്നതിന്റെ വിവരം മുഖ്യമന്ത്രിയുടെ ഓഫിസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മാത്രമാണ് അറിഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group