
കോട്ടയം: തിരുനക്കരയിൽ പടിഞ്ഞാറേ നടഭക്തജന സമിതിയുടെ നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് നാളെ തുടക്കം. നവരാത്രിയുടെ പ്രതേയക ചടങ്ങായ ബൊമ്മക്കൊലു ഒരുക്കൽ ചടങ്ങും നടക്കും. പി.ത്യാഗരാജവാദ്ധ്യാരുടെ മുഖ്യകാർമ്മികത്വത്തിൽ പടിഞ്ഞാറേ നടയിൽ കാനറാ ബാങ്കിനു എതിർവശത്തുള്ള സുദർശന ബിൽഡിംങിലാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്.
സെപ്റ്റംബർ 26 തിങ്കളാഴ്ച വൈകുന്നേരം ഭദ്രദീപം തെളിയിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. ലളിതാ സഹസ്രനാമജപം, കലാപരിപാടികൾ, താംബൂല പ്രസാദവിതരണം എന്നിവ നടക്കും. വൈകുന്നേരം 5.30 ന് ത്യാഗരാജവാദ്ധ്യാർ കൊലുപൂജയ്ക്ക് തുടക്കം കുറിക്കും. ഹോട്ടൽ അനന്ദ് സരോജ് സുബ്ബയ്യ, കരിശുൽന്ദമംഗലം ഗീതാ രാമചന്ദ്രൻ എന്നിവർ ചേർന്ന് താംബുലവിതരണം എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യും. വൈക്കം രാജാംബൾ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. തുടർന്ന് കോട്ടയം ബ്രാഹ്മണസമൂഹം നടത്തുന്ന ഭജന.
സെപ്റ്റംബർ 27 ചൊവ്വാഴ്ച വൈകുന്നേരം 5.30ന് കൊലുപൂജ, ലളിതാസഹസ്രനാമപാരായണം, ആറു മുതൽ എട്ടു വരെ താംബൂല വിതരണം. വൈകിട്ട് ആറരയ്ക്ക് ബ്രാഹ്മണ സമൂഹം വനിതാ വിഭാഗത്തിന്റെ ഭജന എന്നിവ നടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെപ്റ്റംബർ 28 ബുധനാഴ്ച വൈകുന്നേരം 5.30ന്കൊലുപൂജ, വൈകിട്ട് ആറിന് താംബൂലവിതരണം. വൈകിട്ട് ആറരയ്ക്ക് മാതംഗി സത്യമൂർത്തിയുടെ സംഗീതാരാധന.
സെപ്റ്റംബർ 29 വ്യാഴാഴ്ച വൈകുന്നേരം 5.30ന് കൊലുപൂജ, ലളിതാസഹസ്രനാമപാരായണം. ആറിന് താംബൂലവിതരണം. നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ആറരയ്ക്ക് നൃത്തസന്ധ്യ.
സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലുപൂജ, വൈകിട്ട് ആറിന് താംബുല വിതരണം. നവരാത്രി മണ്ഡപത്തിൽ ഏറ്റുമാനൂർ ആർ.കൃഷ്ണപ്രിയ, പൂർണിത സുബ്രഹ്മണ്യം എന്നിവർ നടത്തുന്ന സംഗീതാരാധന. രാത്രി 7 ന് സോപാന കൗസ്തുഭം, തപസ്യകല, ക്ഷേത്രശ്രീ കടുത്തുരുത്തി ശ്രീകുമാർ അൻഡ് കുടമാളൂർ നന്ദു എന്നിവർ നടത്തുന്ന സോപാനസംഗീതം.
ഒക്ടോബർ ഒന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലൂപൂജ. വൈകിട്ട് ആറരയ്ക്ക് താംബുല വിതരണം. വൈകിട്ട് ഏഴിന് സോപാനസംഗീതം.
ഒക്ടോബർ രണ്ട് ഞായറാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലപൂജ, താംബൂല വിതരണം. രാത്രി ആറിന് അൽഫിയയുടെ സംഗീതാരാധന. രാത്രി ഏഴിന് കാരാപ്പുഴ ശാസ്താംകാവ് കലാവേദിയുടെ ഹരികഥ.
ഒക്ടോബർ മൂന്ന് തിങ്കളാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് കൊലൂപൂജ, താംബൂല വിതരണം. വൈകുന്നേരം 6.30 ന് അഖില ഹരികുമാറിന്റെ കീർത്തനാലാപനം, 7.30 ന് പാറപ്പാടം സജീഷ് ആൻഡ് പാർട്ടിയുടെ നാദസ്വരക്കച്ചേരി.
ഒക്ടോബർ നാലിനു വൈകിട്ട് അഞ്ചരയ്ക്ക് കൊലുപൂജയ്ക്കു ,തുടർന്ന് വൃന്ദാ ഹരിയുടെ സംഗീതാർച്ചന, രാത്രി ഏഴു മുതൽ എട്ടു വരെ വി മീനാക്ഷിയുടെ ഗാനമഞ്ജരി.
ഒക്ടോബർ അഞ്ചിന് രാവിലെ ഒൻപതിനു കൊലുപൂജ, പൂജയെടുപ്പ്, ലളിതാസഹസ്രനാമപാരായണം, താംബുലവിതരണം, പള്ളിയുറക്ക് എന്നിവ നടക്കും.