കുത്തനെ ഉയര്‍ന്ന് അരിവില; മൂന്നുമാസത്തിനിടെ ഉയർന്നത് കിലോഗ്രാമിന് 13 രൂപ വീതം ; മലയാളിയുടെ പോക്കറ്റില്‍നിന്ന് ചോര്‍ന്നത് 780 കോടി

Spread the love

കോട്ടയം: മൂന്നുമാസത്തിനിടെ അരിവില കിലോഗ്രാമിന് 13 രൂപ വീതം ഉയര്‍ന്നപ്പോള്‍ മലയാളിയുടെ പോക്കറ്റില്‍നിന്ന് ചോര്‍ന്നത് 780 കോടി രൂപ.
10 ലക്ഷം ടണ്‍ അരിയാണ് മൂന്നുമാസത്തേക്ക് കേരളത്തിന് വേണ്ടത്. പൊതുവിപണിയില്‍നിന്നാണ് ഇതില്‍ ആറുലക്ഷം ടണ്ണും .

മുമ്ബ് വെള്ള അരിക്ക് മട്ട അരിയെക്കാള്‍ വിലക്കുറവായിരുന്നു. ഇപ്പോള്‍ മട്ടയെ കടത്തിവെട്ടി വെള്ള മുമ്ബിലെത്തി. 50-53 തോതിലായിരുന്നു, വെള്ള അരിക്ക് വ്യാഴാഴ്ചത്തെ മൊത്തവില.

മട്ടയ്ക്ക് 48-52 വരെയും. ചില്ലറവില 3-4 രൂപ കൂടും. ആന്ധ്ര ജയ (വെള്ള) പുതിയ ലോഡ് ശനിയാഴ്ച എത്തിയത് 55 രൂപ നിരക്കിലാണെന്ന് ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ മൊത്തവിതരണക്കാരന്‍ രാജേഷ് പറഞ്ഞു. കേരളത്തിലെ ചില വെള്ള അരി ബ്രാന്‍ഡുകള്‍ക്ക് ശനിയാഴ്ച മൊത്തവില 58 ആയി. മുളകിനും മല്ലിക്കും വലിയ വിലക്കയറ്റമാണ്. കശ്മീരി മുളകിന് 100 രൂപയാണ് വര്‍ധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group