മൂലമറ്റത്ത് കെഎ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍​ നി​ന്ന് വ​യോ​ധി​ക​നെ ക​ണ്ട​ക്ട​ര്‍ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി; വയോധികൻ മദ്യ​ല​ഹ​രി​യി​ൽ ആയിരുന്നെന്ന് യാത്രക്കാർ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മൂ​ല​മ​റ്റം: ലോ​ട്ട​റി വി​ല്‍​പ്പ​ന​ നടത്തുന്ന വയോധികനെ കെഎ​സ്‌ആ​ര്‍​ടി​സി ബ​സി​ല്‍​നി​ന്ന് ക​ണ്ട​ക്ട​ര്‍ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യി പ​രാ​തി.

പ​രി​ക്കേ​റ്റ ഇ​ടാ​ട് ഐ​ക്ക​ര തെ​ക്കേ​ല്‍ രാ​ജ​പ്പ​നെ (63) ആ​ദ്യം മൂ​ല​മ​റ്റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. മൂ​ല​മ​റ്റ​ത്ത് എ​ത്തി നാ​ലോ​ടെ എ​ല​പ്പാ​റ വ​ഴി കു​മ​ളി​ക്കു പോ​കു​ന്ന ബ​സി​ല്‍ മൂ​ല​മ​റ്റ​ത്തു​ നി​ന്ന് ഇ​ടാ​ടി​ന് പോ​യ രാ​ജ​പ്പ​നെ ഇ​ല​പ്പ​ള്ളി​ക്കു സ​മീ​പം ക​ണ്ട​ക്ട​ര്‍ ച​വി​ട്ടി താ​ഴെ​യി​ട്ട​താ​യാ​ണ് പ​രാ​തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എ​ന്നാ​ല്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന രാ​ജ​പ്പ​ന്‍ ബ​സി​ല്‍ ബ​ഹ​ളം ഉ​ണ്ടാ​ക്കു​ക​യും ചീ​ത്ത വി​ളി​ക്കു​ക​യും ചെ​യ്ത​താ​യി യാ​ത്ര​ക്കാ​രും ക​ണ്ട​ക്ട​റും പ​റ​യു​ന്നു. തു​ട​ര്‍​ന്ന് കാ​ഞ്ഞാ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി.

രാ​ജ​പ്പ​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കും വി​ധേ​യ​മാ​ക്കി. മ​ദ്യ​പി​ച്ച​താ​യി പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.