
സ്വന്തം ലേഖിക
തൃശൂര്‍: തൃശൂരില്‍ സ്കൂട്ടറില്‍ വാളുമായി എത്തിയ യുവാക്കള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.
തൃശൂര്‍ എളവള്ളി വാകയിലാണ് സംഭവം.
ഒരാള്‍ വാളുമായി റോഡിലൂടെ നടക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് സംഭവം പുറത്തുവന്നത്. ഇവര്‍ ആരെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ നടന്ന പി എഫ് എ ഹര്‍ത്താാലുമായി ഇതിനു ബന്ധമുണ്ടോയെന്നാണ് സംശയിക്കുന്നത്.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ രണ്ട് യുവാക്കളുടെ കൈവശം ഒരു പൊതിയിലാണ് വടിവാള്‍ ഉണ്ടായിരുന്നത്.
ബൈക്കിൻ്റെ പിന്നിലിരുന്നയാള്‍ വാളുമെടുത്ത് നടക്കുകയായിരുന്നു. പാവറട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം.



