പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കോട്ടയം ജില്ലയിൽ സംഘർഷം സൃഷ്ടിച്ചവർക്കെതിരെ കർശന നടപടി ;20 കേസുകളിലായി 94 പേർ അറസ്റ്റിൽ

Spread the love

കോട്ടയം: പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കോട്ടയം ജില്ലയിൽ സംഘർഷം സൃഷ്ടിച്ചവർക്കെതിരെ കർശന നടപടി സ്വീകരിച്ച് ജില്ലാ പോലീസ് മേധാവി. 20 കേസുകളിലായി 94 പേർ അറസ്റ്റിലായതായി റിപ്പോർട്ട്‌

video
play-sharp-fill

സംസ്ഥാന വ്യാപകമായി വെള്ളിയാഴ്ച നടന്ന ഹർത്താലിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ സംഘർഷം സൃഷ്ടിച്ചതിന് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും 20 കേസുകളിലായി 94 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതും, അക്രമസംഭവങ്ങൾ തടയുന്നതിലേക്കായി മുൻകരുതൽ എന്നോണം 77 പേരെ കരുതൽ തടങ്കലിൽലാക്കി നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.

കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ആക്രമണം നടത്തിയതിനും, മറ്റു പൊതുമുതലുകൾ നശിപ്പിച്ചതിനും, പൊതുഗതാഗതം തടസ്സപ്പെടുത്തുക,സ്വകാര്യ സ്ഥാപനങ്ങള്‍ ആക്രമിക്കുക, യാത്രക്കാർക്കും, ബസ് ഡ്രൈവർമാർക്കും പരിക്കേല്‍പ്പിക്കുക തുടങ്ങിയ കേസുകൾക്കാണ് ഹര്‍ത്താലനുകൂലികളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹർത്താലിന്റെ ഭാഗമായി ജില്ലയിൽ 1500ളം പോലീസുകാരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. പോലീസ് ശക്തമായ മുൻകരുതൽ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽമറ്റു സംഘർഷങ്ങൾ ഉണ്ടാകാതിരുന്നതെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.