
തിരുവല്ല : പ്രധാന റോഡുകള്‍ക്ക് സമീപമുള്ള ലക്ഷങ്ങള്‍ വിലമതിക്കുന്ന വസ്തു വകകള്‍ പകുതി വിലക്ക് വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ വിരുതന് തിരുവല്ല പൊലീസിന്റെ പിടിയിലായി.
ചങ്ങനാശ്ശേരി വാഴപ്പള്ളി കൊടുവക്കുളം വീട്ടില്‍ സുനില്‍ കുമാര്‍ (47) ആണ് പിടിയിലായത്.
സിം കാര്‍ഡുകള്‍ മാറി മാറി ഉപയോഗിച്ചു വന്നിരുന്ന പ്രതിയെ തന്ത്ര പരമായ നീക്കത്തിലൂടെയാണ് പൊലീസ് ഇന്ന് വൈകിട്ടോടെ വേങ്ങലില്‍ നിന്നും വലയിലാക്കിയത്. ടി. കെ റോഡിലെ തോട്ടഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള വസ്തു വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തലവടി സ്വദേശി ഗീവര്‍ഗീസ്, പാലിയേക്കര സ്വദേശി ഉമ്മന്‍ എന്നിവരില്‍ നിന്നായി അഞ്ച് ലക്ഷം രൂപ വീതം തട്ടിയെടുത്തെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ തട്ടിപ്പു കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം ആര്‍ഭാട ജീവിതത്തിന് വേണ്ടിയാണ് സുനില്‍ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു







