പാക് ചാര സംഘടനയായ ഐഎസ്ഐ ഏജന്റ് നേപ്പാളില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു; മരിച്ചത് ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി; ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങള്‍ക്ക് പണമെത്തിച്ചിരുന്നത് അതിവിദഗ്ധമായി
ദില്ലി: പാക് ചാര സംഘടനയായ ഐഎസ്ഐ ഏജന്റ് നേപ്പാളില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാല്‍ ദര്‍ജി എന്ന ലാല്‍ മുഹമ്മദ് ആണ് മരിച്ചത്. ഇന്ത്യയിലേക്ക് കള്ളനോട്ട് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് കൊല്ലപ്പെട്ട ലാല്‍ ദര്‍ജി.
ഡി കമ്പനി അടക്കമുള്ള മുംബെ അധോലോക സംഘങ്ങള്‍ക്ക് വേണ്ട ലോജിസ്റ്റിക് സപ്പോര്‍ട്ട് നല്‍കിയിരുന്നത് ഇയാളായിരുന്നു. ഇന്ത്യയിലേക്ക് കള്ളനോട്ട് എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് ലാല്‍ ദര്‍ജി എന്ന ലാല്‍ മുഹമ്മദ്. പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കള്ളനോട്ട് നേപ്പാളില്‍ എത്തിച്ച്, ഇന്ത്യയിലേക്ക് കടത്തുന്നതായിരുന്നു ലാല്‍ മുഹമ്മദ് ഉള്‍പ്പെട്ട ശൃംഖലയുടെ പ്രവര്‍ത്തന രീതി.
കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അജ്ഞാതരായ അക്രമികള്‍ ഇയാളെ വെടിവച്ച് വീഴ്ത്തുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. വീട്ടില്‍ നിന്ന് കാറിലേക്ക് കയറുന്നതിനിടെയായിരുന്നു ആക്രമണം. വെടിയേറ്റ ലാല്‍ ദര്‍ജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group