നിഖില വിമല്‍ കണ്ണൂരുകാരിയാണ്;നല്ല ബോള്‍ഡായ ലേഡിയാണ്; സുന്ദരിയാണ്;സർവ്വോപരി അവരൊരു കമ്യൂണിസ്റ്റുകാരിയാണ്; ഞാനും കമ്യൂണിസ്റ്റുകാരനാണ്;എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്; നിഖിലയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ട്;വിവാഹ കാര്യത്തെ കുറിച്ച് അവരുടെ അമ്മയോട് സംസാരിച്ചു; വെളിപ്പെടുത്തലുകളുമായി സന്തോഷ് വര്‍ക്കി
കൊച്ചി :മോഹന്‍ലാല്‍ നായകനായ ആറാട്ട് സിനിമയുടെ പ്രേക്ഷക പ്രതികരണത്തിലൂടെ ശ്രദ്ധയമായ ആളാണ് സന്തോഷ് വര്‍ക്കി. സോഷ്യൽ മീഡിയയില്‍ ആറാട്ട് അണ്ണന്‍ എന്ന പേരിലാണ് സന്തോഷ് വര്‍ക്കി അറിയപ്പെടുന്നത്. ‘ ആറാടുകയാണ്” എന്ന ഡയലോഗിലൂടെ വൈറലാവുകയും ചെയ്തു. നടി നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പരസ്യമായി പറഞ്ഞ് വിവാദങ്ങളിലും ട്രോളുകളിലും നിറഞ്ഞ് നിന്നിരുന്നു. ഇപ്പോള്‍ നടി നിഖില വിമലിനെ കുറിച്ച് പറഞ്ഞ കാര്യമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
നിഖില വിമലിനെ വിവാഹം കഴിക്കാന്‍ തനിക്ക് താല്‍പര്യമുണ്ടെന്നും, വിവാഹ കാര്യത്തെ കുറിച്ച് അവരുടെ അമ്മയോട് സംസാരിച്ചുവെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. നിഖില വിമലിനോട് ചോദിച്ചപ്പോള്‍ തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലെന്ന് നിഖില പറഞ്ഞതായും സന്തോഷ് വര്‍ക്കി പറയുന്നു. സന്തോഷ് വര്‍ക്കി പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
ഞാന്‍ ഒരു ട്രോള്‍ വീഡിയോ കണ്ടു. എന്നെയും നിഖില വിമലിനെയും വെച്ചിട്ട് ഒരു വീഡിയോ. നിഖില വിമല്‍ കണ്ണൂരുകാരിയാണ്. കമ്യൂണിസ്റ്റുകാരിയാണ്. ഞാനും കമ്യൂണിസ്റ്റുകാരനാണ്. എനിക്ക് നിഖില വിമലിനെ ഇഷ്ടമാണ്. ഒരിക്കല്‍ ഞാന്‍ അവരുടെ അമ്മയോട് ചോദിച്ചതാണ്. മകള്‍ക്ക് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് അമ്മ പറഞ്ഞത്. പണ്ടെപ്പോഴോ ഒരു ബ്രേക്ക് അപ്പ് നടന്നതാണ്, അതുകൊണ്ട് ഇപ്പോള്‍ കല്യാണം കഴിക്കാന്‍ താല്‍പര്യമില്ലെന്നാണ് അവര്‍ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നല്ല ബോള്‍ഡായ ലേഡിയാണ്. നല്ല കുട്ടിയാണ്, സുന്ദരിയാണ്. എന്നെ കഴിഞ്ഞ ദിവസം മൈന്‍ഡ് ചെയ്യാതിരുന്നതല്ല, അവര്‍ ഫോണിലായിരുന്നു. അവര്‍ എന്നെ കണ്ടില്ല. അതുകൊണ്ടാണ് മിണ്ടാതെ പോയത്. ഒരിക്കല്‍ ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ ആറാട്ട് അണ്ണന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞു. യൂട്യൂബ് ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. നല്ല ബുദ്ധിയുള്ള കുട്ടിയാണ്. സന്തോഷ് വര്‍ക്കി കൂട്ടിച്ചേര്‍ത്തു.
ഞാന്‍ എന്റെ ഇഷ്ടം പറഞ്ഞു. കല്ല്യാണം കഴിക്കണോ വേണ്ടയോ എന്നത് അവരുടെ ചോയിസാണ്. നിര്‍ബന്ധിക്കില്ല. എനിക്ക് മാത്രം ഇഷ്ടം തോന്നിയിട്ട് കാര്യമില്ലല്ലോ അവര്‍ക്കും തോന്നണ്ടേ. എനിക്ക് എപ്പോഴും ഇങ്ങനെ തന്നെയാണ്. എനിക്ക് വണ്‍ സൈഡ് ലവ് മാത്രമേ ഉണ്ടാകാറുള്ളു. ഒരു അനുഭവം ഉണ്ട്, ഇനി കൂടുതല്‍ അനുഭവിക്കാന്‍ പറ്റില്ല, എന്നും സന്തോഷ് വീഡിയോയില്‍ പറഞ്ഞു.