video
play-sharp-fill

ശ്രീലങ്കൻ യുവതിയുടെ ശബരിമല ദർശനം: ഇപ്പോൾ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി: തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്; ജി.സുധാകരൻ

ശ്രീലങ്കൻ യുവതിയുടെ ശബരിമല ദർശനം: ഇപ്പോൾ ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി: തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്; ജി.സുധാകരൻ

Spread the love


സ്വന്തം ലേഖകൻ

ശബരിമല: ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയതിൽ ഇപ്പോൾ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തുന്നില്ലെന്ന് തന്ത്രി. യുവതിയുടെ ദർശനം സ്ഥിരീകരിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ശുദ്ധിക്രിയ വേണ്ടെന്ന് വച്ചതെന്ന് തന്ത്രി വ്യക്തമാക്കി. ഈ മാസം രണ്ടിന് രണ്ട് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയ ദൃശ്യങ്ങൾ പുറത്തുവരികയും മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്തതോടെ സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയത് വലിയ വിവാദമായിരുന്നു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്നും സർക്കാരും ദേവസ്വം ബോർഡും വിമർശനവുമായി എത്തുകയും ചെയ്തിരുന്നു. സുപ്രീം കോടതി വിധി മാനിക്കാൻ പറ്റില്ലെങ്കിൽ തന്ത്രി സ്ഥാനമൊഴിയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രിയും വിമർശിച്ചിരുന്നു. അതിനിടെ, തന്ത്രിക്കെതിരെ വിമർശനവുമായി മന്ത്രി ജി.സുധാകരൻ രംഗത്ത്. തന്ത്രി ബ്രഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണ്. തന്ത്രിക്ക് അയ്യപ്പനോട് സ്നേഹമില്ല. സ്ത്രീ കയറിയപ്പോൾ ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ. തന്ത്രിയെ മാറ്റുന്നതിന് ദേവസ്വം ബോർഡിന് അധികാരമുണ്ടെന്നും ജി.സുധാകരൻ ആരോപിച്ചു.