ആർ.എസ്.എസ് പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Spread the love


സ്വന്തം ലേഖകൻ

കാട്ടാക്കട: ആർഎസ്എസ് പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം. നെയ്യാർഡാം നിരപ്പുകാലയിൽ ആർ.എസ്.എസ് പ്രവർത്തകൻ ഷിബുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. കാറും ബൈക്കും വീടിന്റെ ജനാലകളും വാതിലും അടിച്ചുതകർത്തു. ആക്രമണത്തിനു പിന്നിൽ ആറോളം ബൈക്കുളിലെത്തിയ 12 അംഗ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവർത്തകരാണെന്ന് വീട്ടുകാർ ആരോപിച്ചു. ഷിബുവിന്റെ രോഗശയ്യയിൽ കിടക്കുന്ന പിതാവിന്റെയും ഷിബുവിന്റെയും കിടപ്പു മുറിയിലെ ജനാലകളാണ് തകർത്തത്. കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഷിബു പറഞ്ഞു. വീടിനു മുന്നിൽ നിന്നും അക്രമികൾ കൊണ്ട് വന്നു എന്ന് കരുതുന്ന ആയുധങ്ങളും കല്ലുകളും പോലീസ് കണ്ടെടുത്തു. ഷിബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാർഡാം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.