ഉച്ചത്തില്‍ ടേപ്പ് റെക്കോഡില്‍ പാട്ട് വെച്ചതിനെ ചൊല്ലി തർക്കം ; കോട്ടയം മുട്ടമ്പലം ശാന്തിഭവനിലെ അന്തേവാസിയെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി

Spread the love

കോട്ടയം.:മുട്ടമ്ബലം ശാന്തിഭവനിലെ അന്തേവാസിയായിരുന്ന ദേവസ്യായെ കമ്ബിവടിക്ക് അടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജോസ് എന്ന റോക്കി കുറ്റക്കാരനെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി 2 (സ്‌പെഷ്യല്‍) വിധിച്ചു.

video
play-sharp-fill

ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. 2014 മെയ് 7നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഉച്ചത്തില്‍ ടേപ്പ് റെക്കോഡില്‍ പാട്ട് വയ്ക്കുന്നത് സംബന്ധിച്ച്‌ തര്‍ക്കത്തെ തുടര്‍ന്ന് ദേവസ്യയെ കമ്ബിവടിക്ക് തലയ്ക്ക് അടിക്കുകയായിരുന്നു.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോയ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പി.ആര്‍ തങ്കച്ചന്‍ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group