രസീതിൽ എഴുതിയത് 2000 ,കൊടുത്തത് 500 ; കൊല്ലത്ത് ഭാരത് ജോഡോ യാത്രയ്ക്ക് സംഭാവന നൽകിയില്ലെന്ന പേരിൽ പച്ചക്കറി വ്യാപാരിയെ കോൺഗ്രസ് നേതാക്കൾ അക്രമിച്ചതായി പരാതി

Spread the love

കൊല്ലം :കൊല്ലത്ത് ഭാരത് ജോഡോ യാത്രയ്ക്ക് പണം സംഭാവന നൽകാത്തതിന്റെ പേരിൽ അക്രമം. കടയിൽ കയറി കോൺഗ്രസ് നേതാക്കൾ അക്രമിച്ചെന്ന് പരാതി. കുന്നികോട്ടെ പച്ചക്കറി വ്യാപാരി അനസിന്‍റെ കടയാണ് ആക്രമിച്ചത്. കുന്നിക്കോട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സാധനങ്ങൾ വലിച്ചെറിഞ്ഞെന്നാണ് പരാതി.

രണ്ടായിരം രൂപ രസീത് എഴുതിയെങ്കിലും 500 രൂപ മാത്രമേ തരാൻ കഴിയൂ എന്ന് കടയുടമ പറഞ്ഞതാണ് അക്രമത്തിന് കാരണം. ഇന്ന് വൈകിട്ടോടെയാണ് സംഭവം അരങ്ങേറിയത്. രാവിലെയാണ് 2000 രൂപ സംഭാവന രസീത് എഴുതിയത്. അത് പിരിക്കാനായി വൈകിട്ടോടെ എത്തിയതായിരുന്നു കോൺഗ്രസ് പ്രവർത്തകർ. തുടർന്നായിരുന്നു അക്രമം.