
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ഇൻസ്പെക്ടർമാർക്ക് ഡിവൈഎസ്പിമാരായി പ്രെമോഷൻ. ഇൻസ്പെക്ടർ ആയിരുന്ന പ്രവീൺകുമാർ കെ. എമ്മിനെ കോഴിക്കോട് നോർത്തേൺ റേഞ്ചിലെ ഡിവൈഎസ്പി ആയി നിയമിച്ചു.
ടോമി സെബാസ്റ്റ്യനെ പാലക്കാട് നാർക്കോട്ടിക്ക് സെല്ലിലും, ഷൈജു ടി.കെയെ ഇടുക്കി ക്രൈംബ്രാഞ്ചിലും ഡിവൈഎസ്പിമാരായി നിയമിച്ചു.
നാല് ഡിവൈഎസ്പിമാരേയും സ്ഥലംമാറ്റി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടനെ മട്ടാഞ്ചേരിയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകരം തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും അനിൽകുമാറാണ് കാഞ്ഞിരപ്പള്ളിയിലെത്തുന്നത്.
ഷൈജു കെ വർഗ്ഗീസിനെ എറണാകുളം റൂറൽ സ്പെഷ്യൽ ബ്രാഞ്ചിലേക്കും, ഷാഹിർ എസ് എമ്മിനെ തിരുവനന്തപുരം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത് .







