
സ്വന്തം ലേഖിക
കൊച്ചി :ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുന്ന വേളയില്‍ സഞ്ജു സാംസന്്റെ പേര് ചര്ച്ചയ്ക്കുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഒഴിവാക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ലയെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സഞ്ജുവിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പുറകെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. ഏഷ്യ കപ്പിലെ റിഷഭ് പന്തിന്‍്റെ മോശം പ്രകടനത്തിന് ശേഷവും സഞ്ജുവിന് ലോകകപ്പ് ടീമില്‍ അവസരം ലഭിച്ചില്ലയെന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്.
” സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്ബരയിലെ തുടര്‍ച്ച സെലക്ടര്‍മാര്‍ നിലനിര്‍ത്തുന്നതിനാല്‍ സഞ്ജു സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്ബരയില്‍ കളിക്കും.
കൂടാതെ പന്തിനെ പുറത്താക്കുന്നതിനെ കുറിച്ച് യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല. അവന് ടോപ്പ് ഓര്‍ഡറിലെ ഒരേയൊരു ഇടംകൈയ്യന്‍ ബാറ്റ്സ്മാനാണ്. ഏതൊരു ദിവസവും ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അവന് സാധിക്കും. ” ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
ലോകകപ്പിനുള്ള റിസര്‍വ് പ്ലേയര്‍ ലിസ്റ്റിലോ ലോകകപ്പിന് മുന്‍പായി ഓസ്ട്രേലിയക്കെതിരെയും സൗത്താഫ്രിക്കക്കെതിരെയും നടക്കുന്ന ടി20 പരമ്ബരകളിലോ സഞ്ജുവിന് ഇടം ലഭിച്ചില്ല. എന്നാല്‍ അതിന് ശേഷം നടക്കുന്ന ഏകദിന പരമ്ബരയില്‍ സഞ്ജുവുണ്ടാകുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.