Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മധ്യവയസ്കയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

ബ്രഹ്മമംഗലം ഏനാദി തൈപ്പറമ്പിൽ വീട്ടിൽ സുരേന്ദ്രൻ മകൻ സുമേഷ് (36) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 27 ആം തിയതി ഇയാളുടെ സുഹൃത്തായ വിപിൻ തോമസിന്റെ വീട്ടിൽ കയറി വിപിൻ തോമസിനെയും, അമ്മയെയും ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപിൻ തോമസും സുമേഷും തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്നുണ്ടായ വിരോധം മൂലമാണ് സുമേഷ് ഇവരുടെ വീട്ടിൽ കയറി ആക്രമിച്ചത്. ഇതിനെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.എസ് ജയന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.