തിരുവാർപ്പ് മർത്തശ്മുനി പള്ളിയിൽ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പൂട്ടിയിട്ടെന്ന പരാതിയുമായി യാക്കോബായ സഭാ വിശ്വാസികൾ; പൂട്ടിയിട്ടത് സംസ്കാര ചടങ്ങിന് ഒരുക്കങ്ങൾ നടത്താൻ എത്തിയ വിശ്വാസികളെ
സ്വന്തം ലേഖിക
കോട്ടയം: തിരുവാർപ്പ് മർത്തശ്മുനി പള്ളിയിൽ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പൂട്ടിയിട്ടെന്ന പരാതിയുമായി യാക്കോബായ സഭാ വിശ്വാസികൾ.
യാക്കോബായ വിശ്വാസിയുടെ സംസ്‌കാര ചടങ്ങിന് ഒരുക്കങ്ങൾ നടത്താൻ എത്തിയ തൊഴിലാളികളെയും ബന്ധുക്കളെയുമാണ് പൂട്ടിയിട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശവാസിയായ യാക്കോബായ സഭ വിശ്വാസി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നാളെയാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി വിശ്വാസികളും ബന്ധുക്കളുമായ അഞ്ചു പേർ ഉച്ചയോടെ പള്ളിയിൽ എത്തിയതോടെ പ്രശ്നങ്ങൾ ഉടലെടുത്തത്.
പള്ളിയുടെ സെമിത്തേരിയിൽ കല്ലറ ഉയർത്തി ക്രമീകരണങ്ങൾ ചെയ്യുന്നതിനും, പന്തലിടുന്നതിനും വേണ്ടിയാണ് ഇവർ ഇവിടെ എത്തിയത്. ഈ സമയം പള്ളി സെമിത്തേരിക്കുള്ളിൽ കയറിയ ഇവരെ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ അകത്താക്കി പൂട്ടുകയായിരുന്നുവെന്നാണ് ആരോപണം.
ഇവരെ പൂട്ടിയിട്ട ശേഷം ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പള്ളിയ്ക്കു പുറത്തു നിന്ന് ബഹളമുണ്ടാക്കിയതായും, ഇവരെ പുറത്തേയ്ക്ക് ഇറങ്ങാൻ അനുവദിക്കാതെ തടയുകയും ചെയ്തു. തുടർന്നാണ് യാക്കോബായ സഭാ വിശ്വാസികൾ അറിയിച്ച പ്രകാരം വെസ്റ്റ് പൊലീസ് സംഘം സ്ഥലത്ത് എത്തിയാണ് ഗേറ്റ് തുറന്ന് നൽകിയത്.