
മംഗളൂരു: മംഗളൂരുവിൽ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു.
കട്ടപ്പന പട്ടരുകണ്ടത്തിൽ റെജി തോമസ്, ബിനു ദമ്പതികളുടെ മകൾ റിയ ആന്റണിയാണ് (19) മരിച്ചത്.
മംഗളൂരു നേതാജി കോളജിലെ ഒന്നാം വർഷ ജനറൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 3നു മന്നുഗുഡെ ബർക്കെ പൊലീസ് സ്റ്റേഷനു സമീപമുള്ള റോഡിൽ ബസ് കാത്തു നിൽക്കുന്നതിനിടെ ചിലർ ബൈക്ക് റേസ് നടത്തുകയും അതു കാറുമായി കൂട്ടിയിടിച്ചു റിയയുടെ ദേഹത്തു തട്ടി പരിക്കേൽക്കുകയുമായിരുന്നു.







