Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: മുന്‍ മന്ത്രിയും ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ പ്രൊഫ. എന്‍ എം ജോസഫ് (79) അന്തരിച്ചു.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. 1987ല്‍ പൂഞ്ഞാറില്‍ നിന്ന് ജനതാപാര്‍ട്ടി പ്രതിനിധിയായാണ് എന്‍ എം ജോസഫ് നിയമസഭയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്ന് പി. സി ജോര്‍ജിനെയാണ് എന്‍ എം ജോസഫ് പരാജയപ്പെടുത്തിയത്. 1987 മുതല്‍ 1991 വരെ നായനാര്‍ മന്ത്രിസഭയില്‍ വനംവകുപ്പ് മന്ത്രിയായിരുന്നു.

കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്‍റ്, എകെപിസിടിഎ ജനറല്‍ സെക്രട്ടറി, ജനതാപാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്‍റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ പൂഞ്ഞാറില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.സി ജോര്‍ജിനോട് പരാജയപ്പെട്ടു.

ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഓക്‌ടോബര്‍ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. “അറിയപ്പെടാത്ത ഏടുകള്‍” ആണ് എന്‍ എം ജോസഫിന്‍റെ ആത്മകഥ.