
പത്തനംതിട്ട : മദ്യപാന ശീലമുള്ള യുവാവിനെ ഡീ അഡിക്ഷൻ സെന്ററിൽ കൊണ്ടുപോകാൻ ആംബുലൻസ് എത്തി. യുവാവ് ഓടി തെങ്ങിൽ കയറി. പന്തളത്ത് നാട്ടുകാരെ മുൾമുനയിൽ നിർത്തി യുവാവ് തെങ്ങിൻ മുകളിൽ ഇരുന്നത് 12 മണിക്കൂർ.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. പന്തളം കടക്കാട് സ്വദേശിയായ 38 കാരനെ അനുനയിപ്പിച്ച് താഴെയിറക്കിയത് രാത്രി രണ്ട് മണിയോടെ.
പോലീസും നാട്ടുകാരും ഫയർഫോഴ്സും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ആദ്യം ഇയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ ശാരീരികാ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് താഴേക്ക് ഇറങ്ങാൻ തീരുമാനിച്ചത്.







