play-sharp-fill
ഹർത്താൽ അക്രമത്തിനിടയിൽ എസ്.ഐയുടെ ഫോൺ അടിച്ചു മാറ്റിയ ബിജെപിക്കാരൻ അറസ്റ്റിൽ

ഹർത്താൽ അക്രമത്തിനിടയിൽ എസ്.ഐയുടെ ഫോൺ അടിച്ചു മാറ്റിയ ബിജെപിക്കാരൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ഹർത്താലിന്റെ ഇടയിൽ മോഷണവും. ഹർത്താൽ അനുകൂല പ്രകടനത്തിനിടെ തിരുവനന്തപുരം വഞ്ചിയൂർ എസ്.ഐയുടെ ഫോണാണ് ബി.ജെ.പി പ്രവർത്തകർ മോഷ്ടിച്ചത്. സംഭവത്തിൽ പത്തു ബി.ജെ.പി പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഹർത്താലിനിടെ അക്രമം നടത്തിയവരുടെ ചിത്രങ്ങൾ എസ്.ഐ പകർത്തിയത് ഔദ്യോഗിക സിം ഉൾപ്പെട്ട ഈ ഫോണിലായിരുന്നു.


അതേസമയം ബി.ജെ.പി പിന്തുണയോടെ ശബരിമല കർസമിതി നടത്തിയ ഹർത്താലിന്റെ സമയം കഴിഞ്ഞിട്ടും അക്രമങ്ങൾ തുടരുകയായിരുന്നു. സംസ്ഥാനത്തുടനീളം വ്യാപക അക്രമമാണ് സംഘപരിവാർ അഴിച്ചുവിട്ടത്. വിവിധ പാർട്ടി ഓഫീസുകൾക്ക് നേരെയും പൊലീസുകാർക്കുനേരെയും മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി പൊലീസ് വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യവാഹനങ്ങളും അക്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group