
യൂട്യൂബില്‍ പ്രേക്ഷക പ്രീതിനേടിയ ‘കരിക്കി’ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രുതി സുരേഷ്. നടി വിവാഹിതയായ വാർത്തയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ ‘പാല്‍തു ജാന്‍വര്‍’ എന്ന സിനിമയിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സംഗീത് പി രാജന്‍ ആണ് വരന്‍. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തില്‍ വച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
കരിക്കിന്‍റെ പ്ലസ് ടു ക്ലാസ്, റോക്ക് പേപ്പര്‍ സിസേഴ്സ് തുടങ്ങിയ മിനി സിരീസുകളിലൂടെയാണ് ശ്രുതി ശ്രദ്ധിക്കപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ ജൂണ്‍, അന്താക്ഷരി, ഫ്രീഡം ഫൈറ്റ്, ജനമൈത്രി, അര്‍ച്ചന 31 നോട്ട് ഔട്ട്, സുന്ദരി ഗാന്‍ഡന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സംഗീതിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം പാല്‍തു ജാന്‍വറില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതും ശ്രുതി ആയിരുന്നു. ഓണം റിലീസ് ആയി എത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.







