
തിരുവനന്തപുരം: ഓണം വാരാഘോഷവും പരസ്യവും പത്രാസുമായി കോടാനുകോടി രൂപ പൊടിച്ചു വാരികഴിഞ്ഞപ്പോൾ ഖജനാവ് കാലി. നാളെ കേന്ദ്രത്തിന്റെ ധനകമ്മി നികത്തൽ ഗ്രാന്റും ജി.എസ്ടി വിഹിതവും കിട്ടിയില്ലെങ്കിൽ കേരളം ഓവർട്രാഫ്റ്റിലെക്ക് പോകും. ഇതോടെ വരും ദിവസങ്ങളില്‍ ട്രഷറിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ധനവകുപ്പ്. കൃത്യമായ തീരുമാനം നാളെയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
ഓണക്കാലത്ത് ചെലവ് 15000 കോടി രൂപയായി. ഖജനാവ് കാലിയായ അവസ്ഥയാണ്. ചെലവ് ചുരുക്കി പ്രതിസന്ധിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ചിരിക്കുന്ന പണം ചെലവഴിക്കുന്നതില്‍ നിയന്ത്രണം വരുത്തുകയാണ് പ്രധാന മാര്‍ഗം. എത്ര തുക വരെയുള്ള ചെലവിടലിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ധനവകുപ്പ് ഉടന്‍ തീരുമാനിക്കും.
വരുമാനം നാമമാത്രമായി കൂടുകയും ചെലവ് വൻതോതിൽ പെരുകുകയും ചെയ്യുമ്പോൾ വിടവ് നികത്താൻ കേരളത്തിന് ഒരുമാസം കണ്ടെത്തേണ്ടിവരുന്നത് ഏകദേശം 5900 കോടിരൂപ.ഈ അന്തരമാണ് കേരളത്തിന്റെ സമ്പദ്സ്ഥിതിയെനിലയില്ലാക്കയത്തിലാക്കുന്നത്.കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പ്രസിദ്ധീകരിച്ച, സർക്കാരിന്റെ ജൂലായിലെ വരവുചെലവിന്റെ താത്കാലിക കണക്കുപ്രകാരം വരവ് 8709.10 കോടി രൂപ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെലവ് 14,616.45 കോടി. വിടവ് 5907.35 കോടി. ഇതിൽ വായ്പയെടുക്കാനായത് 4166.54 കോടിരൂപ.ഈ മാസം ഓണക്കിറ്റ്, 2 മാസത്തെ ക്ഷേമ പെൻഷൻ, സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം, ബോണസ്, അഡ്വാൻസ്, കെഎസ്ആർടിസിക്കു സഹായം തുടങ്ങിയവയ്ക്കായി 15,000 കോടി രൂപ ചെലവിട്ടതോടെയാണ് ട്രഷറി കാലിയായത്.
പ്രതിസന്ധിയില്‍ ആകെയുള്ള പരിഹാരം കേന്ദ്രത്തില്‍ നിന്നുള്ള ധനക്കമ്മി നികത്തല്‍ ഗ്രാന്‍ഡ്, ജിഎസ്ടി വിഹിതം എന്നിവ കിട്ടലാണ്. നാളെ ഇത് കിട്ടിയില്ലെങ്കില്‍ ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ടി വരും. നിത്യച്ചെലവിനായി റിസര്‍വ് ബാങ്കില്‍ നിന്ന് 1680 കോടി വരെയും എടുക്കാന്‍ കഴിയും. ചില വകുപ്പുകള്‍ പദ്ധതികള്‍ക്കായി വാങ്ങിയ തുക ചെലവഴിക്കാതെ അക്കൗണ്ടുകളിലുണ്ട്. അതും തിരിച്ച് പിടിക്കാന്‍ ധനവകുപ്പ് ആലോചിക്കുന്നു.







