Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മാ​വേ​ലി​ക്ക​ര: സ​ഹോ​ദ​ര​ന്‍റെ പു​സ്ത​ക​പ്ര​കാ​ശ​ന വേ​ദി​യി​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന സാ​ഹി​ത്യ​കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ മു​തു​കു​ളം വ​ട​ക്ക് ചി​റ​യ്ക്ക് തെ​ക്ക​ട​ത്ത് മു​തു​കു​ളം ഗം​ഗാ​ധ​ര​ന്‍​പി​ള​ള (84) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര ഈ​രേ​ഴ തെ​ക്കു​ള​ള ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​യി​രു​ന്നു സം​ഭവം.

28 വ​ര്‍​ഷം മു​മ്ബ് അ​ന്ത​രി​ച്ച സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്ന മു​തു​കു​ളം മ​ഹാ​ദേ​വ​ന്‍റെ ക​വി​ത​ക​ളു​ടെ പ്ര​കാ​ശ​ന​മാ​യി​രു​ന്നു ച​ട​ങ്ങ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ള്‍ സീ​നാ ര​വി​യാ​ണ് ക​വി​ത​ക​ള്‍ ക​ണ്ടെ​ടു​ത്ത് പു​സ്ത​ക​രൂ​പ​ത്തി​ലാ​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ത്ത​ത്. മു​തു​കു​ളം മ​ഹാ​ദേ​വ​ന്‍റെ ഇ​ള​യ​സ​ഹോ​ദ​ര​നാ​യ മു​തു​കു​ളം ഗം​ഗാ​ധ​ര​ന്‍​പി​ള്ള​യാ​യി​രു​ന്നു യോ​ഗ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെ​ട്ടി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സു​ധാ​ക​ര​ക്കു​റു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ല്‍ സാ​ഹി​ത്യ​കാ​ര​നാ​യ ഡോ. ​ചേ​രാ​വ​ള്ളി ശ​ശി​യാ​ണ് പു​സ്ത​ക​പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച​ത്. യോ​ഗം അ​വ​സാ​ന​ത്തോ​ട​ടു​ക്ക​വേ ഗം​ഗാ​ധ​ര​ന്‍​പി​ള്ള വേ​ദി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ത​ട്ടാ​ര​മ്ബ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

ക​വി​യും സാ​ഹി​ത്യ​കാ​ര​നും ഭാ​ര​ത​ദ​ര്‍​ശ​നം, ജ​ന്തു​ജാ​ല ക​വി​ത​ക​ള്‍, തെ​ങ്ങ് ന​ന്മ​മ​രം തു​ട​ങ്ങി നി​ര​വ​ധി കൃ​തി​ക​ളു​ടെ ക​ര്‍​ത്താ​വു​മാ​ണ്. ഭാ​ര്യ: സു​ശീ​ല. മ​ക​ള്‍: സി​ന്ധു​ജ.