Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പേരൂര്‍ക്കട: പേരൂര്‍ക്കടയിൽ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

പേരൂര്‍ക്കട ഹാര്‍വ്വിപുരം ഫസ്റ്റ് ലെയിനില്‍ ടിസി 19/1030ല്‍ എ സംജിതയെ (28) മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പാലോട് ബഥേല്‍ തടത്തരികത്ത് വീട്ടില്‍ ബിജു ടൈറ്റസിനെ (29) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവോണ ദിവസം പകല്‍ 11 ഓടെ നെടുമങ്ങാട് 11-ാംകല്ലിലെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഒരാഴ്ചയായി ഭര്‍ത്താവ് സംജിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും മരണത്തില്‍ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.

നെടുമങ്ങാട് പൊലീസ് പരിശോധന നടത്തി. ബിജുവിനെതിരെ ഗാര്‍ഹിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി പൊലീസ് കേസെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.