Spread the love

മുണ്ടക്കയം:വീടിനുള്ളിൽ സൂക്ഷിച്ച വാറ്റു ചാരായവും കോടയും എക്സൈസ്
പിടികൂടി.

video
play-sharp-fill

എക്‌സൈസ് ഇൻസ്‌പെക്ടറും റേഞ്ച് പാർട്ടിയും ചേർന്ന് നടത്തിയ റെയ്ഡിൽ  കൂട്ടിക്കൽ, വല്ലീറ്റ പുതുവൽ ഭാഗത്ത് മുണ്ടമറ്റത്തിൽ  ശശികുമാർ താമസിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന  20 ലിറ്റർ ചാരായം, ചാരായം വാറ്റാനായി പാകപ്പെടുത്തിയ 155 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെടുത്തു.

ശശികുമാർ – നെ പ്രതിയാക്കി എക്സൈസ് കേസെടുത്തു. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയതായി എക്സൈസ് അറിയിച്ചു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത്,പ്രിവൻ്റീവ് ഓഫീസർമാരായ മനോജ്, സിവിൽ എക്സൈസ് ഓഫീസറും കമ്മീഷണർ സ്ക്വാഡ് അംഗവുമായ സുരേഷ് കുമാർ ,നൗഫൽ, ഡ്രൈവർ മധു എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group