റിലീസിന് മുൻപേ മാടന് സെഞ്ചറിത്തിളക്കം; ദേശീയ അന്താരാഷ്ട്ര മേളകളിൽ സ്വന്തമാക്കിയത് നൂറിലധികം പുരസ്ക്കാരങ്ങൾ

Spread the love

സ്വന്തം ലേഖിക

കോട്ടയം: പ്രേക്ഷക ശ്രദ്ധേയങ്ങളായ എഡ്യുക്കേഷൻ ലോൺ, സ്ത്രീ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ശ്രീനിവാസന്റെ പുതിയ ചിത്രം മാടൻ, ദേശീയ അന്താരാഷ്ട്ര മേളകളിൽ നൂറിലധികം പുരസ്ക്കാരങ്ങൾ നേടി ആഗോള ശ്രദ്ധയാർജ്ജിക്കുന്നു.

ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയാണ് മാടൻ പുരസ്ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്. വിശ്വാസവും അന്ധവിശ്വാസവും കൂടികലർന്ന ഒരു കുടുംബത്തിൽ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവർ നേരിടുന്ന വിപത്തുകളുമാണ് മാടൻ സിനിമയുടെ ഇതിവൃത്തം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിത നായർ ആർ എസ് , മിലൻ , മിഥുൻ മുരളി, സനേഷ് വി , അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരൻ ഈണമിട്ട ഗാനങ്ങളാണ്.

തിരക്കഥ ഒരുക്കിയത് അഖിലൻ ചക്രവർത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം – കിഷോർലാൽ , എഫക്ട്സ് – വിപിൻ എം ശ്രീ , പി ആർ ഓ -അജയ് തുണ്ടത്തിൽ . ഒക്ടോബറിൽ മാടൻ പ്രദർശനത്തിനെത്തും.