ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം’; മുണ്ട് മടക്കിക്കുത്തി ഡാന്‍സുമായി ഭാവനയും കൂട്ടുകാരികളും; വൈറലായ വീഡിയോ കാണാം

Spread the love

മലയാളത്തില്‍ നിന്ന് മറ്റു ഭാഷകളിലേക്ക് പോയെങ്കിലും ഭാവനയുടെ സൗഹൃദ വലയങ്ങള്‍ ഇപ്പോഴും ഇവിടെ ചുറ്റിപ്പറ്റിയാണ്. രമ്യ നമ്ബീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കള്‍. ഒരുമിച്ച്‌ കൂടുന്ന സമയങ്ങളൊക്കെ ഈ താരക്കൂട്ടം മാക്സിമം ആഘോഷമാക്കാറുണ്ട്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും ഒക്കെ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ, ഇവരുടെ പുതിയൊരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുണ്ടും ഷര്‍ട്ടും ധരിച്ചു കൂട്ടുകാരികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോ ഭാവനയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 90കളില്‍ ഹിറ്റായിരുന്ന സൈന്യം എന്ന ചിത്രത്തിലെ “ബാഗീ ജീന്‍സും ഷൂസുമണിഞ്ഞ് ടൗണില്‍ ചെത്തി നടക്കാം, 100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം,” എന്നു തുടങ്ങുന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനാണ് താരങ്ങള്‍ ചുവടുവെക്കുന്നത്.

‘ബാഗി ജീന്‍സും ഷൂസും ലഭ്യമല്ല, ക്ഷമിക്കുമല്ലോ?’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഭാവനയ്ക്ക് ഒപ്പം ശില്‍പ്പ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവരാണ് ഡാന്‍സ് വീഡിയോയില്‍ ഉള്ളത്. ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് ഏരിയയാണ് കൂട്ടുകാരികള്‍ ഡാന്‍സ് ഫ്ളോറാക്കി മാറ്റിയിരിക്കുന്നത്.

ഭാവനയുടെ ഭാവനയില്‍ വിരിഞ്ഞതാണ് ഡാന്‍സ് വീഡിയോ എന്നാണ് ക്യാപ്‌ഷനില്‍ ഉള്ളത്. ശില്‍പ ബാലയാണ് എഡിറ്റിങ് ചെയ്തിരിക്കുന്നത്. വീഡിയോ അടിപൊളി ആയി എന്നാണ് ആരാധകരുടെ കമന്റുകള്‍. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഈ ചങ്ങാതി കൂട്ടം പങ്കുവച്ച മറ്റൊരു ഡാന്‍സ് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.