പെണ്ണുപിടിയന്മാര്‍ക്ക് രാജ്യത്തിന്റെ അന്തസ്സ് കാക്കാനാവില്ല’, വിവാദമായി ഇന്ത്യന്‍ ക്രിക്കറ്ററുടെ മുന്‍ ഭാര്യയുടെ പോസ്റ്റ്

Spread the love

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ലീഗ് റൗണ്ട് മത്സരത്തില്‍ ജയം നേടിയതിന് പിന്നാലെയാണ് പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ വിവാദ പോസ്റ്റുമായി രംഗത്ത്. തന്റെ മുന്‍ ഭര്‍ത്താവിനെ ലക്ഷ്യമിട്ടെന്നോണം ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മുന്‍ ഭാര്യ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ചര്‍ച്ചയാവുന്നു.

കളിയില്‍ പാകിസ്താനെതിരെ വിജയറണ്‍ കുറിച്ചശേഷം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ബാറ്റുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്ന ചിത്രത്തോടൊപ്പമാണ് കുറിപ്പുള്ളത്. ‘അഭിനന്ദനങ്ങള്‍. അവിസ്മരണീയമായ ജയമാണിത്. രാജ്യത്തെ വിജയത്തിലേക്ക് നയിച്ച നമ്മുടെ കടുവകള്‍ക്ക് നന്ദി. ഇത് സംഭവിക്കേണ്ടതു തന്നെയായിരുന്നു.

രാജ്യത്തിന്റെ യശസ്സും അഭിമാനവും സത്യസന്ധരായ രാജ്യസ്നേഹികളാലാണ് സംരക്ഷിക്കപ്പെടുക. അല്ലാതെ ക്രിമിനലുകളാലും പെണ്ണുപിടിയന്മാരാലും അല്ല.’ -ഹസിന്‍ ജഹാന്‍ കുറിച്ചതിങ്ങനെ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷമിയെ ലക്ഷ്യമിട്ടാണ് ഈ പോസ്റ്റെന്ന് ചൂണ്ടിക്കാട്ടുന്ന ആരാധകര്‍ കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിക്കുന്നത്. നിലവില്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമല്ല മുഹമ്മദ് ഷമി. 2014 ജൂണില്‍ വിവാഹിതരായ ഷമിയും ഹസിനും 2019ലാണ് ബന്ധം വേര്‍പ്പെടുത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ മുമ്ബ് പൊലീസ് കേസെടുത്തിരുന്നു.