Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: പൊന്‍കുന്നത്ത് കുറുക്കന്റെ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു.

പൊന്‍കുന്നം കാവാലിമാക്കലാണ് കുറുക്കന്റെ ആക്രമണമുണ്ടായത്.
കടിയേറ്റ കാവാലിമാക്കല്‍ സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി കടയടച്ച്‌ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു കുറുക്കന്‍ ആക്രമിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുറുക്കന്‍ പിന്നാലെ ഓടി ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ച കുറുക്കനെ വലിച്ചെറിഞ്ഞെങ്കിലും വീണ്ടും ആക്രമിച്ചു. ശരീരത്തില്‍ പലയിടത്തും പരിക്കേറ്റിട്ടുണ്ട്.