Saturday, April 25, 2026

മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവും ഇന്ന് വിവാഹിതരാകും

Spread the love

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവും ഇന്ന് വിവാഹിതരാകും. എ.കെ.ജി സെന്‍ററിലെ ഹാളില്‍ രാവിലെ 11 മണിക്കാണ് വിവാഹ ചടങ്ങുകൾ. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.

video
play-sharp-fill

ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തിൽ സൂചിപ്പിച്ചിരുന്നു.

വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്‌നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും വധൂവരന്‍മാര്‍ നിര്‍ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയാണ് ആര്യാ രാജേന്ദ്രൻ. സച്ചിന്‍ദേവ് ഈ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എയാണ്