
സ്വന്തം ലേഖിക
കൊട്ടാരക്കര: കൊല്ലത്ത് പെട്രോള്‍ പമ്പിലേക്ക് കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്ക്.
ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡില്‍ കൊട്ടാരക്കര പനവേലിക്ക് സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു അപകടം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു കാര്‍ തട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എം.സി റോഡില്‍ നിന്നും പെട്രോള്‍ പമ്പിലേക്ക് കയറുകയായിരുന്നു അപകടത്തില്‍പ്പെട്ട വാഹനം.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചല്‍ സ്വദേശി ഷിബുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാളകം സ്വദേശികളായ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറ്റൊരു കാര്‍ പിറകിലിടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞെത്തി പെട്രോള്‍ പമ്പില്‍ ഇന്ധനം വാങ്ങാനെത്തിയ ആളെയും ജീവനക്കാരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.







