കോട്ടയം തീക്കോയില്‍ സ്കൂളില്‍ നിന്നും തിരികെ വരുന്നതിനിടെ വിദ്യാ‍ര്‍ത്ഥിനികള്‍ ഒഴുക്കില്‍പ്പെട്ടു; അത്ഭുതകരമായി രക്ഷപ്പെടുത്തി നാട്ടുകാർ

Spread the love

കോട്ടയം: കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാ‍ര്‍ത്ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം തീക്കോയില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

video
play-sharp-fill

തീക്കോയ് സെന്റ് മേരീസ് സ്കൂളിലെ വിദ്യാ‍ര്‍ത്ഥിനികളാണ് സ്കൂളില്‍ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കില്‍ കാല്‍ വഴുതി വീണത്. ശക്തമായ ഒഴുക്കില്‍ അതിവേഗം ഇവര്‍ താഴോട്ട് പോയി.

വിദ്യാ‍ര്‍ത്ഥിനികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഓടിയെത്തിയ അയല്‍വാസിയായ റിട്ടേയേര്‍ഡ് അധ്യാപകന്‍ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റില്‍ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group