നഗ്ന ഫോട്ടോഷൂട്ടിൽ രൺവീർ സിങ്ങിന്റെ മൊഴി രേഖപ്പെടുത്തി

Spread the love

മുംബൈ: പേപർ മാഗസിന് വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷൂട്ടിൽ ബോളിവുഡ് നടൻ രൺവീർ സിങ്ങിന്‍റെ മൊഴി മുംബൈ പൊലീസ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിയോടെ ചെമ്പൂർ പൊലീസ് സ്റ്റേഷനിലെത്തിയ താരം രാത്രി ഒൻപത് മണിയോടെയാണ് മടങ്ങിയത്. ആവശ്യമെങ്കിൽ വീണ്ടും വിളിക്കുമെന്ന് പൊലീസ് അറിയിച്ചു.

video
play-sharp-fill

ശ്യാം മംഗ്രാം ഫൗണ്ടേഷൻ എന്ന എൻജിഒയാണ് രൺവീറിനെതിരെ പരാതി നൽകിയത്. രൺവീറിന്‍റെ ഫോട്ടോഷൂട്ട് സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതിയിൽ പറയുന്നു. ഇതെല്ലാം പബ്ലിസിറ്റിക്കുള്ള ശ്രമമാണ്. ഇത്തരം ശ്രമങ്ങളെ ചെറുക്കണമെന്നും മുംബൈയിലെ ചെമ്പൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് രൺവീറിനെതിരെ ഐടി നിയമത്തിലെ 292, 294, ഐടി ആക്ടിലെ 509, 67 (എ) വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.