എമ്പുരാന് ഒരു മലയാള സിനിമയായി കണക്കാക്കാന്‍ പറ്റില്ലെന്ന് മോഹന്‍ലാല്‍
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ ഒരു മലയാള സിനിമയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് മോഹൻലാൽ. വലിയ കാന്‍വാസിലാണ് എമ്പുരാൻ ചിത്രീകരിക്കാൻ പോകുന്നതെന്ന് മോഹൻലാൽ പറഞ്ഞു.
“എമ്പുരാൻ എന്ന സിനിമ പോലും ഒരു വലിയ കാന്‍വാസിലാണ് ചിത്രീകരിക്കാൻ പോകുന്നത്. ഇതൊരു മലയാള സിനിമയായി കണക്കാക്കാൻ കഴിയില്ല. ബറോസ് ആയാലും എമ്പുരാൻ ആയാലും വരാനിരിക്കുന്ന ഒരുപാട് സിനിമകൾ വലിയ സിനിമകളാണ്,” മോഹൻലാൽ പറഞ്ഞു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മുരളി ഗോപിയും പൃഥ്വിരാജും ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളും അറിയിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0