കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കാത്തിരിയ്ക്കുകയാണ് ; പതിനഞ്ചാം വിവാഹ വാര്‍ഷികദിനത്തില്‍ അച്ഛനാകുന്ന സന്തോഷം പങ്കുവെച്ച് നരേൻ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊച്ചി : വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ച്‌ നടന്‍ നരേന്‍. ”പതിനഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഈ സ്പെഷ്യല്‍ ദിവസം കുടുംബത്തിലേക്ക് ഒരു പുതിയ അംഗത്തെ കൂടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന സന്തോഷം പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

നരേന്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. 2007ല്‍ ആയിരുന്നു മഞ്ജു ഹരിദാസുമായി നരേന്റെ വിവാഹം. പതിനഞ്ചു വയസുള്ള തന്‌മയ മകളാണ്.
സത്യന്‍ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലൂടെ നായകനായി ശ്രദ്ധേയനായ നരേന്‍ തെന്നിന്ത്യന്‍ സിനിമയിലും സജീവമാണ്.കമല്‍ ഹാസന്‍, ലോകേഷ് കനകരാജ് ചിത്രം വിക്രം ആണ് നരേന്റേതായി അവസാനം റിലീസ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group