
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് ഓട്ടോറിക്ഷയും ബൈക്കും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
മെഡിക്കല്‍ കോളജ് കുടമാളൂര്‍ റോഡില്‍ ഗാന്ധിനഗര്‍ പോസ്റ്റ് ഓഫീസിന് എതിര്‍വശത്ത് കെ.എല്‍. 03 യു 3927 രജിസ്ടേഷന് നമ്പരിലുള്ള അബിമോന്‍ എന്ന ഓട്ടോറിക്ഷയാണ് കാടുകയറിയ നിലയിലാണ് ഓട്ടോറിക്ഷ കിടക്കുന്നത്. തിരക്കേറിയ ആശുപത്രി കവാടത്തില്‍ നിന്നും അൻപതു മീറ്റര്‍ മാത്രം ദൂരെയാണ് വാഹനം കിടക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ മുന്‍വശത്തെ ചില്ല് ഇളക്കി മാറ്റിയ നിലയിലുമാണ്. നാളുകളായി ഒട്ടോറിക്ഷ ഇവിടെ കിടക്കുകയാണ് .
ആശുപത്രി കോമ്പൗണ്ടിനുള്ളില്‍ പൊടിപാറ ലാബിനു സമീപമാണ് ബൈക്ക് ഉപേക്ഷിച്ച നിലയിലുള്ളത്. ഇതിന്റെ മുന്‍വശത്തെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലാണ്.
ഉപയോഗശൂന്യമായ വാഹനങ്ങള്‍ ഉപേക്ഷിച്ചു കടന്നു കളയാനുള്ള സൗകര്യപ്രദമായ സ്ഥലമായി മാറുകയാണ് മെഡിക്കല്‍ കോളജ് ആശുപത്രി പരിസരമെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.



