എ​​​​ട്ട് വ​​​​യ​​​​സു​​​​കാ​​​​രി​​​യെ പി​​​​ങ്ക് പൊലീ​​​​സ് അ​​​​പ​​​​മാ​​​​നി​​​​ച്ച സംഭവം; കു​​ട്ടി​​ക്ക് 50,000 രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കാ​​മെ​​ന്ന് പൊലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊ​​​​ച്ചി: എ​​​​ട്ടു വ​​​​യ​​​​സു​​​​കാ​​​​രി​​​യെ മൊ​​​​ബൈ​​​​ല്‍ മോ​​​​ഷ്ടി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച്‌ പി​​​​ങ്ക് പൊലീ​​​​സ് അ​​​​പ​​​​മാ​​​​നി​​​​ച്ച സംഭവത്തിൽ
ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി 50,000 രൂ​​​​പ ന​​​​ല്‍​കാ​​​​മെ​​​​ന്ന് പൊലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​റി​​​​യി​​​​ച്ചു.

തു​​​​ക ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നാ​​​​യി പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വി​​​​ന്‍റെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ കൈ​​​​മാ​​​​റ​​​​ണ​​​​മെ​​​​ന്നും ഇ​​​​വ​​​​രു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ആ​​​​രോ​​​​പ​​​​ണ വി​​​​ധേ​​​​യ​​​​യാ​​​​യ പെ​​​​ണ്‍​കു​​​​ട്ടി​​​​ക്ക് ഒ​​​​ന്ന​​​​ര ല​​​​ക്ഷം രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​വും 25,000 രൂ​​​​പ കോ​​​​ട​​​​തി​​​​ച്ചെ​​​​ല​​​​വും ന​​​​ല്‍​കാ​​​​ന്‍ നേ​​​​ര​​​​ത്തെ സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ​​​​തി​​​​രെ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ലി​​​​ലാ​​​​ണ് സാ​​​​മ്പത്തി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ള്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി 50,000 രൂ​​​​പ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ല്‍​കാ​​​​മെ​​​​ന്ന് പൊലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ അ​​​​റി​​​​യി​​​​ച്ച​​​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​കാ​​​​ന്‍ ത​​​​യാ​​​​റാ​​​​ണെ​​​​ന്നും തു​​​​ക പൊലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​യു​​​​ടെ ശ​​​​മ്പള​​​​ത്തി​​​​ല്‍ നി​​​​ന്നു പി​​​​ടി​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് അ​​​​പ്പീ​​​​ലി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വാ​​​​ദം. തു​​​​ക കു​​​​റ​​​​യ്ക്കാ​​​​നാ​​​​വു​​​​മോ​​​​യെ​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ കോ​​​​ട​​​​തി​​​​യി​​​​ല്‍ ആ​​​​രാ​​​​ഞ്ഞി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ല്‍ ഇ​​​​തി​​​​നു പെ​​​​ണ്‍​കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വ് ത​​​​യാ​​​​റാ​​​​യി​​​​ല്ല. തു​​​​ട​​​​ര്‍​ന്ന് അ​​​​പ്പീ​​​​ല്‍ വി​​​​ശ​​​​ദ​​​​മാ​​​​യ വാ​​​​ദ​​​​ത്തി​​​​നാ​​​​യി ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ര്‍ തോ​​​​മ​​​​സ്, ജ​​​​സ്റ്റീ​​​​സ് ശോ​​​​ഭ അ​​​​ന്ന​​​​മ്മ ഈ​​​​പ്പ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് സെ​​​​പ്റ്റം​​​​ബ​​​​ര്‍ അ​​​​വ​​​​സാ​​​​നം പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​യി മാ​​​​റ്റി.