കാഞ്ഞിരപ്പള്ളിയിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു വശത്താക്കി പീഡിപ്പിക്കാൻ ശ്രമം; പത്തൊൻപതുകാരനായ യുവാവ് അറസ്റ്റിൽ

Spread the love

കാഞ്ഞിരപ്പള്ളി; ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു വശത്താക്കി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

video
play-sharp-fill

ഇടക്കുന്നം കൂട്ടാപ്ലാക്കൽ അഷ്കർ (19) നെ യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി അതിജീവതയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ചു വശത്താക്കിയിരുന്നു. തുടർന്നാണ് അതിജീവിത കയറിയ ബസ്സിൽ ഇയാൾ കയറുകയും ഇടയ്ക്ക് വെച്ച് അതിജീവിതയുടെ കയ്യിൽ ബലമായി പിടിച്ച് ഇറക്കിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചു.

ഇതിനെ തുടര്‍ന്ന് അതിജീവിത ബഹളം വയ്ക്കുകയും കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പള്ളി എസ്. എച്ച്. ഓ ഷിന്റോ പി.കുര്യൻ, എസ്.ഐ മാരായ അരുൺ തോമസ്, രാധാകൃഷ്ണപിള്ള എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.